തൃത്താല പഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ വി ടി ബൽറാം എംഎൽഎ സന്ദർശിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0



തൃത്താല മണ്ഡലത്തിലെ ആദ്യത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായി മേഴത്തൂർ ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വി ടി ബൽറാം എംഎൽഎ സന്ദർശിച്ചു.സ്കൂളിലെ  വിടി ബൽറാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.25 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഹയർ സെക്കണ്ടറി കെട്ടിടമാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇവിടെ തൃത്താല ഗ്രാമ പഞ്ചായത്തും പിടിഎ യും നാട്ടുകാരുമെല്ലാം ചേർന്ന് 100 ഓളം രോഗികൾക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. കിടക്കകളും പാത്രങ്ങളടക്കമുള്ള മറ്റ് അവശ്യ സാമഗ്രികളും ഏർപ്പാട് ചെയ്തിട്ടുണ്ട്. പഞ്ചായത്തിൻ്റെ ക്വാൻ്റീനിൽ നിന്ന് ഭക്ഷണമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
സെന്റിലെ നിലവിലെ സാഹചര്യങ്ങൾ സന്ദർശിച്ച് എംഎൽഎ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കൃഷ്ണകുമാർ, മെമ്പർമാരായ കെ ടി രാമചന്ദ്രൻ നായർ, ജയന്തി, സ്കൂൾ പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡന്റ്  മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top