ആനക്കര : എഡബ്ലിയുഎച്ച് കോളജിലെ വിദ്യാർഥികളും സമീപത്തെ യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരുക്കേറ്റു.ഇന്നലെ വൈകിട്ടാണ് സംഭവം. ആനക്കര ഹൈസ്കൂളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ക്ലാസ് കഴിഞ്ഞ് ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടികൾക്കു നേരെയാണ് ആക്രമണമുണ്ടായത്,തലയ്ക്കും കൈക്കും പരുക്കേറ്റ കുട്ടികളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.
സകൂൾ പരിസരത്ത് തമ്പടിക്കുന്ന സ്ഥിരം സംഘമാണ് അക്രമത്തിനു പിന്നെലെന്ന് പ്രദേശവാസികൾ പറയുന്നു. മുൻപും പല പരാതികളും ഇവർക്കെതിരെ ഉണ്ടായതായും പറയപ്പെടുന്നു.മയക്കുമരുന്ന്, മദ്യം, മറ്റ് ലഹരി വസ്തുക്കൾ എന്നവയുടെ വിൽപനയും ഉപയോഗവും വാട്ടർ ടാങ്ക് പരിസരം കേന്ദ്രീകരിച്ച് നടക്കുന്നതായി നാട്ടുകാരുടെ ഏറെ കാലമായുള്ള പരാതിയാണ്.
എ ഡബ്ലിയു എച്ച് കോളേജ് പ്രിൻസിപ്പലും വിദ്യാർത്ഥികളും പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഇവർക്കെതിരെ ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

