ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


മേഴത്തൂർ കിഴക്കേ കോടനാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.കിഴക്കേ കോടനാട് സ്വദേശി മുഹമ്മദ് ഷാമിലിനാണ് (28) പരിക്കേറ്റത്.ഇന്നലെ രാവിലെ എട്ടരയോടെയായിരു ന്നു അപകടം.


വീട്ടിൽനിന്നും ബൈക്കുമായി പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ഞാങ്ങാട്ടിരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കയായിരുന്നു.പരിക്കേറ്റ മുഹമ്മദ് ഷാമിലിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്ക് ഭാഗികമായി തകർന്നു.

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top