പട്ടാമ്പി ടി.ബി റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ടൗൺ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി ടി.ബി റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന്  വെൽഫെയർ പാർട്ടി ടൗൺ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. നിത്യേന നിരവധി യാത്രക്കാരും, ഉദ്യോഗസ്ഥരും, രോഗികളും മറ്റും യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. 

താലൂക്ക് ആശുപത്രി,വില്ലേജ്, ബ്ലോക്ക്, നഗരസഭ കാര്യാലയം,  റസ്റ്റ് ഹൗസ്

തുടങ്ങിയ സ്ഥാപനങ്ങൾ ഈ

നിരത്തിലാണ് പ്രവർത്തിക്കുന്നത്. 

നിരത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും, പരിഹാരം കാണേണ്ട അധികാരികളും  ജനപ്രതിനിധികളും ദിനംപ്രതി യാത്ര ചെയ്യുന്ന പ്രധാന റോഡു കൂടിയാണ് ഇത്. റോഡിന്റെ ശോചനീയ അവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന്  യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് കെ.പി ഹമീദ് അധ്യക്ഷത വഹിച്ചു.

പി.റിയാസ്, വി.സൈഫുദ്ദീൻ, ബഷീർ പാലത്തിങ്ങൽ, സുഹറ ഇസ്മായിൽ എന്നിവർ സംസാരിച്ചു.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top