തൃത്താല ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ജി എച്ച് എസ് എസ് ചാലിശ്ശേരിക്ക് ഓവറോൾ കിരീടം

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 

ഒൿടോബർ 8 9 10 തീയതികളിലായി  നടന്ന തൃത്താല ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളിൽ 754 പോയിന്റുകൾ കരസ്ഥമാക്കി ആതിഥേയരായ ജിഎച്ച്എസ്എസ് ചാലിശ്ശേരി ശാസ്ത്രോത്സവ കിരീടം സ്വന്തമാക്കി. 


പോയിൻറ് നിലയിൽ ജി വി എച്ച്എസ്എസ് വട്ടേനാടിനെ പിന്നിലാക്കിയാണ് ചാലിശ്ശേരി കിരീടം സ്വന്തമാക്കിയത്.


ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ  ജി എച്ച് എസ് എസ് ചാലിശ്ശേരി ഒന്നാമതെത്തി. ഐടി മേളയിൽ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനവും ആണ് ചാലിശ്ശേരി നേടിയത്.


സാമൂഹ്യശാസ്ത്രമേള വിഭാഗത്തിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഗണിത മേളയിൽ കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. എന്നാൽ ശാസ്ത്രമേളയിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ചാലിശ്ശേരി ജി എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. പ്രവൃത്തി പരിചയമേളയിലും ഐടി മേളയിലും ജി വി എച്ച് എസ് എസ് വട്ടയനാടാണ് ഒന്നാം സ്ഥാനത്ത്.


ശാസ്ത്രമേള എൽ പി വിഭാഗത്തിൽ ജിഎൽപിഎസ് വട്ടേനാട്, യുപി വിഭാഗത്തിൽ ജിഎച്ച്എസ്എസ് ചാത്തന്നൂർ, ഹൈസ്കൂൾ വിഭാഗത്തിൽ ജി എച്ച് എസ് എസ് ചാലിശ്ശേരി, ജി വി എച്ച് എസ് എസ് വട്ടേനാട്, ഹയർസെക്കണ്ടറി വിഭാഗത്തിൽ ജി എച്ച് എസ് എസ് മേഴത്തൂർ ഒന്നാംസ്ഥാനത്തെത്തി.


ഗണിതശാസ്ത്രമേള എൽ പി വിഭാഗം ജി എൽ പി എസ് വട്ടേനാട്, യുപി വിഭാഗം ജി വിഎച്ച്എസ്എസ് വട്ടേനാട്, ഹൈസ്കൂൾ വിഭാഗം ജി എച്ച് എസ് എസ് ചാലിശ്ശേരി, ഹയർസെക്കണ്ടറി വിഭാഗം ഡോ. കെ ബി എം എം എച്ച് എസ് എസ് തൃത്താല എന്നിവർ ഒന്നാം സ്ഥാനം നേടി.


സാമൂഹ്യശാസ്ത്രമേളയിൽ എൽ പി വിഭാഗം ശ്രീ വ്യാസ വിദ്യാനികേതൻ കപ്പൂർ, യുപി വിഭാഗം ജി വി എച്ച് എസ് എസ് വട്ടേനാട്, ഹൈസ്കൂൾ വിഭാഗം ജി എച്ച് എസ് എസ് ചാലിശ്ശേരി, ഹയർസെക്കണ്ടറി വിഭാഗം ജി എച്ച് എസ് എസ് മേഴത്തൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


പ്രവൃത്തി പരിചയ മേള എൽ പി വിഭാഗം ജിഎൽപിഎസ് വട്ടേനാട്, യു പി വിഭാഗം എച്ച് എസ് എസ് പെരിങ്ങോട്, ഹൈസ്കൂൾ വിഭാഗം എച്ച് എസ് എസ് പെരിങ്ങോട്, ഹയർസെക്കണ്ടറി വിഭാഗം ജി വി എച്ച് എസ് എസ് വട്ടേനാട് എന്നിവർക്കാണ് ഒന്നാം സ്ഥാനം.


ഐടി മേളയിൽ യുപി വിഭാഗം ശ്രീ വ്യാസ വിദ്യാനികേതൻ കപ്പൂർ, ഹൈസ്കൂൾ വിഭാഗം ജി വി എച്ച് എസ് എസ് വട്ടേനാട്, ഹയർസെക്കണ്ടറി വിഭാഗം ജി എച്ച് എസ് എസ് ചാലിശ്ശേരി തുടങ്ങിയവർ ഒന്നാം സ്ഥാനം നേടി.

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top