തൃശ്ശൂർ:തൃശ്ശൂർ ശക്തൻ സ്റ്റാന്റിലെത്തുന്ന എല്ലാ സ്വകാര്യ ബസ്സുകളും ബുധനാഴ്‌ച പണിമുടക്കും.
ശക്തൻ സ്റ്റാൻഡിൻ്റെ ശോച്യാവസ്ഥ യും ഗതാഗത നിയന്ത്രണത്തിലെ പരിഷ്കാരങ്ങളുമാണ് സമരത്തിന് ഇടയാക്കുന്നത്.
കൊടുങ്ങല്ലൂര്‍- ഇരിങ്ങാലക്കുട - മാള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ചേര്‍പ്പ് വഴിയില്‍ തൃപ്രയാര്‍ക്കു പോകുന്ന ബസുകളും തൃശൂര്‍ - കാട്ടൂര്‍ റൂട്ടിലെ വണ്ടികളും തൃശൂരില്‍ നിന്ന് കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട്, കുറ്റിപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ബസുകളും കാഞ്ഞാണി വഴി വാടാനപ്പള്ളിക്ക് പോകുന്ന ബസുകള്‍, തൃശൂര്‍ - പാലക്കാട് , പൊള്ളാച്ചി, ഗോവിന്ദാപുരം, പീച്ചി ഡാം, വലക്കാവ് , മാന്ദാമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളും ഇന്ന് പണിമുടക്കില്‍ പങ്കുചേരും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വടക്കേ സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്നത് ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

