ഓട്ടോറിക്ഷ അപകടത്തില്‍ നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


തിരുവില്വാമല : സ്‌കൂൾ വിട്ട് ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നതിനിടെ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. കൊണ്ടാഴി പാറമേൽപ്പടി അരിമ്പൻ കുണ്ടിൽ (കാഞ്ഞങ്ങാട്ടിൽ) നന്ദകുമാരിന്റെയും രമ്യയുടെയും മകൾ നേഹ നന്ദൻ (9) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ഗാർഡൻസ് ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.. ബന്ധുകൂടിയായ ഓട്ടോറിക്ഷ ഡ്രൈവർ തരൂർ ഉള്ളാട്ടുവീട്ടിൽ സുനിലിന് (43) തെറിച്ചുവീണ് പരിക്കുണ്ട്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെ പുനർജനി ഗാർഡൻസ് രണ്ടാം ഗെയ്റ്റിനുസമീപത്തുവെച്ചാണ് അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നേഹയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പട്രോളിങ് നടത്തുകയായിരുന്ന പഴയന്നൂർ പൊലീസിന്റെ ജീപ്പിൽ ഉടനെതന്നെ വടക്കേത്തറയിലുള്ള പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന് മറ്റുവിദ്യാർഥിനികൾക്ക് സുരക്ഷിതരാണ്. തരൂരിലുള്ള അമ്മ വീട്ടിലാണ് നേഹയും അമ്മയും സഹോദരിയും താമസിക്കുന്നത്. അച്ഛൻ: നന്ദകുമാർ വിദേശത്താണ് ജോലി ചെയ്യുന്നത്. 

സഹോദരി: നയന നന്ദൻ. 

സംസ്ക്‌കാരം പോസ്റ്റുമോർട്ടത്തിനുശേഷം

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top