ചാലിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് നേരെ അജ്ഞാതരുടെ അക്രമണം

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


കൂറ്റനാട് : ചാലിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് നേരെ ബൈക്കിലെത്തിയ അജ്ഞാതരുടെ അക്രമണം. ചാലിശ്ശേരി എസ്റ്റേറ്റ് പടിക്ക് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്  സംഭവം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലുഫ്താൻ ബസ്സിന്റെ ചില്ലാണ് ബൈക്കിൽ എത്തിയ സംഘം തകർത്തത്.

ബസ്സിന്റെ  ചില്ല് തെറിച്ച്  യാത്രകാരിക്ക് പരിക്കേറ്റു. ബസ്സിന് നേരെ എറിഞ്ഞതെന്ന് കരുതുന്ന  വലിയ സ്ക്രൂ ഡ്രൈവർ ബസ്സിന് അകത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ബസ്സിന്റെ മുൻ ഗ്ലാസ് പൂർണമായി തകർന്നു. ബൈക്കിലെത്തിയവരെ പിന്നീട്  കണ്ടെത്താനായില്ല.

Pixy Newspaper 11
To Top