പട്ടാമ്പിയിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി :പട്ടാമ്പിയിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. മുതുതലയിൽ കോഴിമുട്ട കച്ചവടത്തിനെത്തിയവർക്കാണ് തേനീച്ചക്കുത്തേറ്റത്. ഒറ്റപ്പാലം പിലാത്തറ സ്വദേശി റഫീക്ക് (44), ലക്കിടി സ്വദേശി അജിത്കുമാർ (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പ്രാഥമിക ചികിത്സയ്ക്കുശേഷം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മറ്റൊരാളുടെ അടുത്തേക്ക് തേനീച്ച എത്തുന്നതുകണ്ട് രക്ഷിക്കാനെത്തിയതാണ് ഇരുവരും. എന്നാൽ, ഇവരെ തേനീച്ച കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top