പള്ളിപ്പുറം:കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് പള്ളിപ്പുറം നാടപ്പറമ്പ് സ്വദേശികളായ അബ്ദുവും, മുഹമ്മദ് മുസ്‌തഫയും.
പരുതൂർ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സന നസ്രിൻ എന്ന വിദ്യാർത്ഥിനിയുടെ കൈചെയിൻ ആണ് നഷ്‌ടപ്പെട്ടത്.
കളഞ്ഞുപോയ കൈചെയിൻ ഇനി തിരിച്ചുകിട്ടില്ലെന്നോർത്ത് സങ്കടപ്പെട്ടിരുന്ന ഒമ്പതാം ക്ലാസുകാരിക്ക് സ്‌കൂളിൽ സന്തോഷവാർത്തയുമായി അബ്ദുവും, മുഹമ്മദ് മുസ്തഫയും സ്‌കൂളിലെത്തി ആഭരണം തിരികെ നൽകി.

