ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു.അക്കിക്കാവിനടുത്ത് കമ്പിപാലത്ത് ആണ് വീട്. കുറെ നാളായി അസുഖബാധിതനായിരുന്നു.
കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും. മുൻകാലങ്ങളിൽ ജില്ലയിൽ ബിജെപിയുടെ സമുന്നത നേതാവായിരുന്നു. 1990-2000 കാലഘട്ടങ്ങളിൽ കുന്നംകുളം മേഖലയിൽ ബിജെപിയുടെ പ്രചരണത്തിനും പ്രവർത്തനങ്ങൾക്കുമായി മുന്നിൽനിന്ന് പ്രവർത്തിച്ച ആളായിരുന്നു രഘുനന്ദൻ. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.
ഭാര്യ രമാ രഘുനന്ദൻ മഹിള മോർച്ചയുടെ നേതൃപദവിയിൽ ഉണ്ടായിരുന്ന ആളാണ് ' .
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രഘുനന്ദനനെ കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ മുൻ സംസ്ഥാന പ്രസിഡണ്ടും ഗവർണറുമായ പി എസ് ശ്രീധരൻപിള്ള, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ എത്തിയിരുന്നു.


