പട്ടാമ്പി : ആമയൂർ എം.ഇ. എസ്. ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഡിസമ്പർ 21 മുതൽ നടത്തുന്ന സപ്തദിന സഹവാസക്യാമ്പിന്റെ ഉദ്ഘാടനം 21ന് ശനി വൈകീട്ട് 4 മണിക്ക് മുഹമ്മദ് മുഹ്സിൻ എം എൽ എ നിർവ്വഹിക്കും. യുവത്വം സുസ്ഥിര വികസനത്തിന് എന്നതാണ് ക്യാമ്പിൻ്റെ പ്രമേയം. പട്ടാമ്പി എം ഇ എസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന പരിപാടി. സ്കൂൾ ചെയർമാൻ ഡോ. കെ.പി. അബൂബക്കർ പതാക ഉയർത്തും. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.വൈസ് ചെയർമാൻ ടി പി ഷാജി, കൗൺസിലർ ഷബ്ന , കോളേജ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. കെ.പി. മുഹമ്മദ് കുട്ടി, സെക്രട്ടറി കെ.ഹംസ,വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, സ്റ്റാഫ് സെക്രട്ടറി ജിഷ, പി ടി എ വൈസ് പ്രസിഡൻറ് പി കെ സുലൈമാൻ വിളത്തൂർ, എം ഇ എസ് ഇൻ്റർനാഷണൽ സ്കൂൾ സെക്രട്ടറി അബ്ദുൽ ഗഫൂർ, കോളെജ് യൂനിയൻ ചെയർമാൻ കെ.മുഹമ്മദ് അനസ്,
എൻ.എസ്.എസ്. കോഡിനേറ്റർമാരായ ടി.ദിലീപ്,എ. പി. ഷഹല, സ്റ്റുഡൻ്റ്സ് കോഡിനേറ്റർ കെ. എസ്. ഷഹനാസ് എന്നിവർ സംസാരിക്കും 27 ന് നടക്കുന്ന സമാപന സമ്മേ ളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എ. റഷീദ്, കോളെജ് ചെയർമാൻ എൻ. അബൂബക്കർ തുടങ്ങിയവർ സംബന്ധിക്കും.


