പട്ടാമ്പി : ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ് അറബിക് വിഭാഗവും കോളേജ് ഐ.ക്യു. എ.സി യും സംയുക്തമായി നടത്തുന്ന യു.ജി.സി. നെറ്റ് / ജെ.ആർ.എഫ്. പരീക്ഷക്കുള്ള ത്രിദിന ക്രാഷ് കോഴ്സിന് തുടക്കമായി.
പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാമണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ഡി ദിലീപ് അധ്യക്ഷനായി. ആമയൂർ എം . ഇ. എസ് കോളെജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, അറബി വകുപ്പധ്യക്ഷൻ എ. മുഹമ്മദ് ഷാ, ഡോ. സി.ടി.ഖാലിദ്, കോളെജ് യൂനിയൻ ചെയർമാൻ കെ. ജീവ തുടങ്ങിയവർ സംസാരിച്ചു. 2025 ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന പരീക്ഷയെ അടിസ്ഥാനമാക്കി, മാനവിക/ഭാഷാ വിഷയങ്ങളിലെ ജനറൽ പേപ്പറിലെ (Paper 1- Teaching & Research Aptitude) വ്യത്യസ്ത ടോപിക്കുകളിലാണ് ക്ലാസുകൾ നൽകുന്നത്. 21, 23 & 24 തിയ്യതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന കോഴ്സിൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും മറ്റു കോളേജുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നു.
അറബി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി.എം ഉമ്മർ ആണ് കോഴ്സിന് നേതൃത്വം നൽകുന്നത്.


