എം ഇ എസ് കോളെജിൽ മെഡിക്കൽ ക്യാമ്പ് നടന്നു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 



പട്ടാമ്പി : ആമയൂർ എം ഇ എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൻ്റെയും പെരിന്തൽമണ്ണ എം. ഇ. എസ്. മെഡിക്കൽ കോളെജിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ, ആമയൂർ കോളെജ് കാമ്പസിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എസ്. എ. തങ്ങൾ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ വി.പി ഗീത, മെഡിക്കൽ കോളെജ് പബ്ളിക് റിലേഷൻ ഓഫീസർ പി.എസ്. ശിവദാസ്, എൻ എസ് എസ് കോഡിനേറ്റർ ടി.ദിലീപ്, സ്റ്റുഡൻ്റ് കോഡിനേറ്റർ കെ. തബ്ഷീറ എന്നിവർ സംസാരിച്ചു.

ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, നേത്രരോഗം, ദന്തരോഗം,  ത്വക് രോഗം, സ്ത്രീരോഗ വിഭാഗം, പൾമിനോളജി, അലർജി, ആസ്തമ, ശ്വാസകോശം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള മുപ്പതംഗ മെഡിക്കൽ സംഘമാണ് ക്യാമ്പ് നിയന്ത്രിച്ചത്. അഞ്ഞൂറിൽപ്പരം പേർ ക്യാമ്പിൽ പങ്കെടുത്തു.

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top