പട്ടാമ്പി : ആമയൂർ എം . ഇ. എസ്. ആർട്സ് & സയൻസ് കോളെജിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനാഘോഷം നടന്നു. സെക്രട്ടറി കെ. ഹംസ ഉയർത്തി. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ റിപ്പബ്ളിക്ദിന സന്ദേശം നൽകി. രാജ്യത്തിൻ്റെ അഭിമാനമായ ഭരണഘടനയെ കാത്ത് സൂക്ഷിക്കാൻ ഓരോ പൗരനും സജീവ ജാഗ്രത പുലർത്തേണ്ടുതുണ്ടെന്നദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്. കോഡിനേറ്റർ ടി. ദിലീപ്, സ്റ്റുഡൻറ് കോഡിനേറ്റർ തബ്ഷീറ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ റിപ്പബ്ളിക് ദിന പ്രതിഞ്ജ എടുത്തു.


