പട്ടാമ്പി : ഗവ. സംസ്കൃത കോളേജ് അറബി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും നടന്നു. പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ബി എ അറബിക്കിന് മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള, പ്രൊഫ.വി.മുഹമ്മദലി സ്മാരക അവാർഡ്, എം ഫാതിമ ഹസ്ന, കെ.ടി. മുനവ്വിറ, കെ.ഫാതിമ ഷിബില എന്നിവർ ഏറ്റുവാങ്ങി. ഡിപ്പാർട്ട്മെൻ്റ് നടത്തിയ പി എസ് സി & കോംപി റ്റിറ്റീവ് എക്സാം ആഡ് ഓൺ കോഴ്സ് റാങ്ക് ജേതാക്കളായ മുഹമ്മദ് ഷാമിൽ, എം.അനശ്വര,കെ.ടി. ഹസനത്ത് റിൻഷ, എം. വിനയ എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
പ്രിൻസിപ്പൽ സി.ഡി. ദിലീപ് അധ്യക്ഷനായി. തവനൂർ കോളേജ് അറബി വിഭാഗം അധ്യാപകൻ ഡോ.കെ.പി മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. ആമയൂർ എം ഇ എസ് കോളെജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, ഡോ.വി എം ഉമർ , ഡോ. സി.ടി.ഖാലിദ്, ഡോ. കെ.എ.ഹമീദ്, ടി.എ. മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു.



