എസ് ഐ യെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 


ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജനാരായണനെ മൂർച്ചയുള്ള ഓട് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മീറ്റ്ന സ്വദേശികളായ താഴത്തേതിൽ വിവേക്(32), വടക്കേ പുത്തൻ വീട്ടിൽ ഷിബു(35) എന്നിവരാണ് അറസ്റ്റിലായത്.



ഇന്നലെ അർധരാത്രിയാണ് അനിഷ്ട സംഭവം. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജ് നാരായണനും മീറ്റ്നയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാൾക്കുമാണ് വെട്ടേറ്റത്.

മീറ്റ്നയിൽ ഇരുസംഘങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നതറിഞ്ഞ് പൊലീസ് ഇവിടെ എത്തിയിരുന്നു. അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘർഷം. ഇതിൽ ചിലർക്ക് പരിക്കേറ്റിരുന്നു. അക്ബറിനെ കസ്റ്റഡയിൽ എടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്. 

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top