ഞാങ്ങാട്ടിരി ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയെ 'ഹരിത വായനശാല'യായി പ്രഖ്യാപിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 


ഞാങ്ങാട്ടിരി ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാല ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു; വായനശാലയെ 'ഹരിത വായനശാല'യായി പ്രഖ്യാപിച്ചു.വായനശാലയുടെ അങ്കണത്തിൽ നടത്തിയ പരിപാടി തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.കൃഷ്ണകുമാർ ഹരിത വായനശാലയുടെ പ്രഖ്യാപനം നടത്തി. നേതൃസമിതി കൺവീനർ കൃഷ്ണൻ മാസ്റ്റർ, വാർഡ് മെമ്പർ കെ.പ്രീത തുടങ്ങിയവർ ആശംസയർപ്പിച്ചു. നീരജ രാമദാസ് മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലി. വായനശാല സെക്രട്ടറി കെ. രമണൻ സ്വാഗതവും സി.വി ഹണിമ നന്ദിയും പറഞ്ഞു. തുടർന്ന് ജയചന്ദ്രൻ സ്മൃതിയും ഇശൽ നിലാവും അരങ്ങേറി.


Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top