അഭിനയവിസ്മയം സൃഷ്ടിച്ച് ഐ.ഇ. എസ്സ് സ്കൂൾ തൃത്താല

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


പാലക്കാട് ജില്ലാ ശാസ്ത്ര നാടകത്തിൽ എ ഗ്രെയ്ഡോടെ ഒന്നാം സ്ഥാനം   നേടി തൃത്താല ഐ ഇ സ് സ്കൂൾ.


 നവംബർ ആദ്യവാരം   തൃശൂർ കേരള ലളിതകലാ അക്കാദമിയിൽ നടക്കുന്ന സംസ്ഥാന തല ശാസ്ത്ര നാടക മത്സരത്തിന് അർഹത നേടി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സാമൂഹിക വ്യവസ്ഥിതിയും എന്ന ശ്രദ്ധേയ പ്രമേയമാണ് നാടകത്തിൽ അവതരിപ്പിച്ചത് ' 4 ക്ലസ്റ്ററുകളായി ആലത്തൂർ, കുഴൽമന്ദം, പറളി , ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, ഷൊർണൂർ, പട്ടാമ്പി

കൊല്ലങ്കോട് , ചിറ്റൂർ പാലക്കാട് തുടങ്ങിയ സബ്ജില്ല ടീമുകൾ ആണ്  മത്സരിച്ചിരുന്നത്.


"ശാസ്ത്രം വളരേണ്ടത് വളർത്തേണ്ടത്  _ മനുഷ്യൻ്റെ പുരോഗതിക്ക്  നൻമയ്ക്ക്  കൂട്ടായ്മയ്ക്ക് "എന്ന സന്ദേശം ജ്വലിപ്പിക്കുന്ന നാടകത്തിൽ ചടുലമായ സംഭാഷണങ്ങളിലൂടെ, ഭാവങ്ങളിലൂടെ ഫിദ മികച്ച നടിയായി മാറി. മനുഷ്യനപ്പുറത്തേക്ക് അവൻ്റെ ചിന്തകളെ വളർത്തുമ്പോഴും റോബോട്ടിനും ഒരു നല്ല ഹൃദയമുണ്ടെന്ന് തെളിയിച്ച സിനാൻ മികച്ച നടനായും തിരെഞ്ഞെടുത്തു 


മുഹമ്മദ് അൽത്താഫ്

മുഹമ്മദ് മുസ്തഫ, 

മുഹമ്മദ് ഫർഹാൻ , 

ഷഫ്ന,  ദിൽന,  ദിയ, സിനാൻ . ഫിദ  എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ..

Tags
Pixy Newspaper 11
To Top