കൂറ്റനാട്: അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ ജീവിതം രേഖപ്പെടുത്തിയ ഡോക്ടർ സ്മിത ദാസിന്റെ 'വൈദ്യ യജ്‌ഞം' എന്ന ഗ്രന്ഥം ഡോ.സി.പി ചിത്രഭാനു പ്രകാശനം ചെയ്തു. അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി പുസ്തകം ഏറ്റുവാങ്ങി.
കൂറ്റനാട് ജനകീയ വായനശാല വട്ടേനാട് ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡണ്ട് വി.പി ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി, എൻ.വി കൃഷ്ണവാരിയർ, വയലാർ, ഇടശ്ശേരി, ചെറുകാട് എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.
വിവിധ മേഖലകളിൽ അംഗീകാരം നേടിയ എം.കെ ചന്ദ്രൻ, പ്രിയങ്ക പവിത്രൻ, വി.എസ് കൃഷ്ണ, ഗായത്രി എന്നിവരെ അനുമോദിച്ചു. ടി.വി.എം അലി, കെ.പി.എം പുഷ്പജ, ഹുസൈൻ തട്ടത്താഴത്ത്, എം.കെ ശങ്കരനുണ്ണി, ഗീത, ടി.സേതുമാധവൻ, വി.വി കുട്ടിനാരായണൻ, ആബിദ് തുടങ്ങിയവർ സംസാരിച്ചു.

