പട്ടാമ്പി ലയൺസ് ഭവനിൽ എസ്. അഴഗിരിയുടെ "ഭദ്ര ദീപം" പുസ്തക കവർചിത്രം പ്രകാശനവും താളിയോല ഗ്രന്ഥ പഠന വാർഷികവും നടന്നു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


 പട്ടാമ്പി ലയൺസ് ക്ലബ്ബ്‌ ചാർട്ടർ മെമ്പറും പട്ടാമ്പി സംസ്‌കൃത കോളേജിലെ മുൻ ലൈബ്രേറിയനുമായ എസ്. അഴഗിരിയുടെ "ഭദ്ര ദീപം" പുസ്തക കവർ ചിത്രം പ്രകാശനവും താളിയോല ഗ്രന്ഥ പഠന വാർഷികവും പട്ടാമ്പി ലയൺസ് ഭവനിൽ വെച്ച് നടന്നു. കാലടി സംസ്‌കൃത സർവകലാശാല മുൻ പ്രൊഫസറും ഷൊർണൂർ വൈഷ്ണവി ട്രസ്റ്റ്‌ പ്രസിഡന്റുമായ ഡോക്ടർ സി.എം. നീലകണ്ഠൻ ലയൺസ് ക്ലബ്ബ് പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ കെ.എം.അഷറഫിന് കവർ ചിത്രം നൽകി പ്രകാശനം നിർവഹിച്ചു. ലയൺസ് ക്ലബ്ബ്‌ സോൺ ചെയർമാൻ കെ.മനോജ്‌ ചടങ്ങിൽ മുഖ്യാതിഥിയായി.


എസ്. അഴഗിരി തന്റെ പുസ്തകത്തിൽ ഗുരുവായ പട്ടാമ്പി ഗവണ്മെന്റ് സംസ്‌കൃത കോളേജ് സ്ഥാപകനും സംസ്‌കൃത പണ്ഡിതനുമായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയെ കുറിച്ചും പുന്നശ്ശേരി ശ്രീധരൻ നമ്പിയെ കുറിച്ചും വിവരിക്കുന്നുണ്ട്.താളിയോല പഠനത്തിന്റെ വാർഷികാഘോഷവും വിപുലമായി. ശിവ പുരാണം, രുദ്രാക്ഷം മഹാത്മ്യം,200 കൊല്ലം പഴക്കമുള്ള ആധാരം,ജാതകങ്ങൾ എന്നിവ അടങ്ങിയതാണ് താളിയോലകൾ.ഡോ.സി.എം. നീലകണ്ഠൻ,ഡോ. രാജേന്ദു,എസ്. അഴഗിരി,ഡോ.കെ.എ. രവീന്ദ്രൻ എന്നിവരാണ് താളിയോലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. പട്ടാമ്പി ലയൺസ് ക്ലബ്ബ്‌ ഭാരവാഹികളായ ഇർഷാദ് അഹമ്മദ്, വി.ചന്ദ്രമോഹനൻ, കെ. ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Pixy Newspaper 11
To Top