ബസിൽനിന്നു കിട്ടിയ സ്വർണം പോലീസിനെ ഏൽപ്പിച്ച് ഡ്രൈവർ

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0



കളഞ്ഞു കിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ച് സ്വകാര്യ ബസ് ഡ്രൈവർ. പാലക്കാട്-പട്ടാമ്പി റൂട്ടിലോടുന്ന ശ്രീനിവാസ ബസ് ഡ്രൈവർ എ.എം.അൻവറാണ് മാതൃകയായത്. വ്യാഴാഴ്ചരാവിലെ പാലക്കാട്ടു നിന്ന് പട്ടാമ്പിയിലേക്കുള്ള യാത്രയിൽ ഒറ്റപ്പാലം ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസിൽവീണ നിലയിൽ മുക്കാൽപ്പവനിലേറെ വരുന്ന ആഭരണം ലഭിച്ചത്. തുടർന്ന്, ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് സംഘടനാ ഭാരവാഹി കളായ വി.എൻ. ശ്രീനിവാസൻ, പി. രാജേഷ്, കെ.കെ. റഫീഖ് എന്നിവരെ വിവരമറിയിച്ചു.

ബസ് തിരിച്ച് ഒറ്റപ്പാലത്ത് എത്തിയപ്പോൾ ഒറ്റപ്പാലം ട്രാഫിക് അഡീഷണൽ എസ്.ഐ.വിനോദ് പി.നായർ, സിവിൽ പോലീസ് ഓഫീസർ പ്രഭുദാസ് എന്നിവർക്ക് അൻവറും കണ്ട ക്ടർ ചന്ദ്രനും സ്വർണാഭരണം കൈമാറി. ആഭരണത്തിന് 50,000 രൂപയോളം വിലവരുമെന്ന് അൻവർ പറഞ്ഞു


Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top