നാളെ ഗതാഗത തടസ്സപ്പെടും

പട്ടാമ്പി ഡെയ്‌ലി ന്യൂസ്



നാളെ (20-10-2024) ഞായറാഴ്ച രാവിലെ 7 മണി മുതൽ  ചാലിശ്ശേരി പോലീസ് സ്റ്റേഷന്  സമീപത്തും, സ്റ്റേഷന് അകത്തും ഉള്ള  മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കുന്ന പണി നടക്കുന്നതിനാൽ ചാലിശ്ശേരി-ചങ്ങരംകുളം റോഡിൽ പ്രസ്തുത ഭാഗത്ത് കൂടിയുള്ള ഗതാഗതം തടസ്സപ്പെടുന്നതാണ്. 

ഈ റോഡിൽ ചങ്ങരംകുളം ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മുക്കുട്ട- മുക്കിൽ പീടിക  വഴിയും, ചാലിശ്ശേരി ഭാഗത്ത് നിന്നും  ചങ്ങരംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഖദീജ മാൻസിൽ  വഴിയും പോകേണ്ടതാണെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.

Tags
Pixy Newspaper 11
To Top