തൃത്താല വെള്ളിയാങ്കല്ലിലെ ഹോട്ടലുകളിലും ബേക്കറി- കൂൾബാറിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
തൃത്താല ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം ഒക്ടോബർ 22 മുതൽ 26 വരെ തൃത്താല
കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കാനിരിക്കെയാണ് ശുചിത്വ പരിശോധന നടന്നത്.
കുടിവെള്ളം, തൊഴിലാളികളുടെ ആരോഗ്യ കാർഡ്, പുകയില നിരോധന ബോർഡ് എന്നിവ പരിശോധിച്ചു. ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
പരിശോധനക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രശാന്ത്, മനു, ലിജിൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

