തൃത്താല ഗ്രാമപഞ്ചായത്ത് 6 - വാർഡ് കോൺഗ്രസ്സ് സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ-റാണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽ കറൊള്ളി സ്വാഗതം പറഞ്ഞു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ, മുൻ മണ്ഡലം പ്രസിഡന്റ് മുരളി ബ്ലോക്ക് ട്രഷറർ കെ.ടിരാമചന്ദ്രൻ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അലി പൂവത്തിങ്കൽ, സി.പി മുസ്തഫ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ടി.എം.നഹാസ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പുതിയ 6 - വാർഡ് പ്രസിഡന്റായി തിരഞ്ഞെടുത്ത പമ്പാവാസൻ നന്ദി പറഞ്ഞു.

