കൂറ്റനാട് : കൊടുമുണ്ട മൂലയിൽ ഷാജിയുടെ വീട്ട് കിണറ്റിലാണ് മുന്ന് പന്നികൾ അകപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവയെ കണ്ടെത്തിയത്. കൈപ്പുറം അബ്ബാസെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പന്നികളെയും കരക്കെത്തിച്ചു. 75 കിലോയോളം തൂക്കം വരുന്നവായാണ്
പന്നികളെന്ന് അബ്ബാസ് പറഞ്ഞു.
കൊടുമുണ്ട ഭാഗങ്ങളിൽ പന്നികളുടെ ശല്യം വലിയതോതിൽഉണ്ടെന്ന് നാട്ടുകാർ പറയുന്നു.


