മഹിളാ കോൺഗ്രസ് സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബ്ലോക്ക് തലത്തിലും സാഹസ് എന്ന പേരിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കടവല്ലൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് സഫീന അസീസ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് ടി നിർമ്മല ക്യാമ്പ് ഉത്ഘാടനം ചെയ്തു.
മൂന്ന് സെഷനുകളിലായി മഹിളാ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, സ്റ്റേറ്റ് കോർഡിനേറ്റർ രാജലക്ഷ്മി, സേവാദൾ കോർഡിനേറ്റർ അനൂപ്, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കെ പി സി സി മെമ്പർ ജോസഫ് ചാലിശ്ശേരി, കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുരേഷ് മാമ്പറമ്പിൽ, നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, കോൺഗ്രസ് നേതാവ് കെ. ജയശങ്കർ, ജവഹർ ബാൽ മഞ്ച് സ്റ്റേറ്റ് കോർഡിനേറ്റർ സുരേഷ് കെ കരുൺ,ഡോ: പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ ഋഷി പൽപ്പു എന്നിവർ സംസാരിച്ചു.


