പി.കെ. ദാസ് ആശുപത്രിയിൽ പൈൽസിന് ചികിത്സക്കെത്തിയ സ്ത്രീ ചികിത്സാ പിഴവ്മൂലം മരിച്ചതായി മകന്റെ പരാതി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


ഷൊർണ്ണൂർ:പൈൽസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഷൊർണൂർ സ്വദേശിനി മരണപ്പെട്ടു. സംഭവത്തിൽ ഗുരുതര ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. ഷൊർണൂർ കുളപ്പുള്ളി മങ്ങാട്ടുഞ്ഞാലിൽ 70 കാരിയായ നാരായണിക്കുട്ടിയാണ് ചികിത്സയ്ക്കിടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഈ മാസം 24നാണ് നാരായണിക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ദേഹാസ്വാസ്ഥ്യം മുർച്ചിച്ചതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. 25ന് ശസ്ത്രക്രിയ പൂർത്തിയാക്കി തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയ വയോധികയ്ക്ക്. ശർദ്ദിയും അമിത രക്തസ്രാവവും അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലർച്ച രണ്ടുമണിക്ക് മരണപ്പെടുകയായിരുന്നു.


ബന്ധുക്കൾ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിൽ ഷൊർണൂർ പോലീസ് കേസെടുത്തു.


Tags
Pixy Newspaper 11
To Top