ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ സൈറ്റ് ഫോർ കിഡ്സ്‌ പ്രോഗ്രാമിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് സോൺ ചെയർമാൻ കെ. മനോജ്‌ പട്ടാമ്പി ബി ആർ സിയിൽ വെച്ച് നിർവഹിച്ചു.

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


പട്ടാമ്പി:ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ സൈറ്റ് ഫോർ കിഡ്സ്‌ റീജിയൻ തല പദ്ധതിയുടെ ഭാഗമായി പട്ടാമ്പി ബി.ആർ.സി യുടെ കീഴിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും, ടീച്ചേഴ്‌സ് ട്രെയിനിംഗും നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ്‌ സോൺ ചെയർമാൻ കെ. മനോജ്‌ പട്ടാമ്പി ബി ആർ സിയിൽ വെച്ച് നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.




ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ വി. പി മനോജ്‌,ലയൺസ് ക്ലബ്ബ്‌  ചെർപ്പുളശ്ശേരി റിനയ സൻസ് ഭാരവാഹികളായ വിജീവ് കുമാർ, സുരേഷ് കുമാർ, സന്ദീപ് സുബ്രഹ്മണ്യൻ അധ്യാപകരായ സ്മിത. ടി. കെ, സിന്ധു. ഒ. എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.


Tags
Pixy Newspaper 11
To Top