പട്ടാമ്പി: നിള ഹോസ്‌പിറ്റൽ ഷൊർണൂർ ഐപിടി റോഡിൽ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഓങ്ങല്ലൂർ മുതൽ കൽപ്പക ജങ്ഷൻവരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ ഞായർ പുലർച്ചെ ഒന്നുമുതൽ ചൊവ്വ രാത്രി 12വരെ ഗതാഗതം നിരോധിക്കും. പാലക്കാട് ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന, വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചു പോകേണ്ടതാണ്.

