പെരിന്തൽമണ്ണ:എം.ഇ.എസ്. സി.ബി.എസ്.ഇ. സ്കൂൾ 27 -ാമത് സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യം കാറ്റഗറി 2 വിഭാഗത്തിൽ ഞാങ്ങാട്ടിരിയിലെ സത്യഭാമയ്ക്ക് 2nd A ഗ്രേഡിന്റെ തിളക്കം. പട്ടാമ്പി എം.ഇ.എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സംവിധായകൻ മേജർ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണൻ പട്ടാമ്പിയുടേയും രമ്യ കൃഷ്‌ണന്റേയും മകളാണ് സത്യഭാമ.
27 സ്കൂളുകളിൽനിന്ന് നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.

