ഷൊർണ്ണൂർ റെയിൽവേ മേൽപ്പാലത്തിലൂടെ നടന്നുപോയ നാലു പേർ ട്രെയിൻ തട്ടി മരിച്ചു. ഒരാളുടെ മൃതദേഹം ട്രാക്കിലും മൂന്ന് പേർ പുഴയിലേക്കും വീണ നിലയിലാണ് കണ്ടത്.
തമിഴ്‌നാട് സ്വദേശികളാണ് മരിച്ചവരെന്ന് സംശയം. കേരള എക്‌സ്പ്രസ് കടന്നു പോയ ശേഷമാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടു പുരുഷൻമാരും, രണ്ടു സ്ത്രീകളുമാണ് മരിച്ചവർ. ശുചീകരണ തൊഴിലാളികളാണ് ഇവർ.

