കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച നാല് അദ്ധ്യാപകർക്കും ഗ്രന്ഥശാല പ്രവർത്തകനും ഗുരു ശ്രേഷ്ഠ - പി.എൻ പണിക്കർ പുരസ്കാരങ്ങൾ സമ്മാനിച്ചു. കെ.ടി വിനയചന്ദ്രൻ (കാസർക്കോട്), എ.റൈഹാന (പാലക്കാട്), ടി.കെ സൗധ (വയനാട്), വി.ഹർഷ (മലപ്പുറം)
എന്നിവർക്ക് പ്രമുഖ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഗുരുശ്രേഷ്ഠ പുരസ്കാരവും,
കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിലിന് പി.എൻ പണിക്കർ പുരസ്കാരവും സമ്മാനിച്ചു.
അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തിയ കെ.ആർ ശ്രീലതയുടെ 'സ്ത്രീയും കലാരംഗവും' എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനവും, കലാ- കായിക പ്രതിഭകൾക്കുള്ള അനുമോദനവും നടന്നു.
ഞാങ്ങാട്ടിരി ശ്രീമഹർഷി വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മ പ്രസിഡണ്ട് ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. മഹർഷി വിദ്യാലയം ഡയറക്ടർ വിനയഗോപാൽ മാസ്റ്റർ, ഡോ.സ്മിതാദാസ്,
നാടക നടൻ വിജയൻ ചാത്തനൂർ, സംഗീത സംവിധായകൻ ശിവരാമൻ നാഗലശ്ശേരി, എഴുത്തുകാരായ ടി.വി.എം അലി, സതീഷ് കാക്കരാത്ത്, പ്രിയങ്ക പവിത്രൻ, താജീഷ് ചേക്കോട്, ഹരി കെ. പുരക്കൽ, കെ.ആർ ശ്രീലത, വത്സല ഞാങ്ങാട്ടിരി, പി.കെ സാജിത, കെ.വേലുണ്ണി, കെ.പി ഉണ്ണികൃഷ്ണൻ
തുടങ്ങിയവർ സംബന്ധിച്ചു.


