ബെംഗളൂരുവിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഞാങ്ങാട്ടിരി സ്വദേശിയുടെ മൃതദേഹം നാളെ രാവിലെ ഖബറടക്കും

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


ബെംഗളൂർ തുംബിരിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ലോറി ഡ്രൈവർ ഞാങ്ങാട്ടിരി താഴത്തേതിൽ മുഹമ്മദ് മുബാറക് (26)മൃതദേഹം നാളെ രാവിലെ ഖബറടക്കും.മുബാറകിൻ്റെ മൃതദേഹം ബാംഗ്ലൂരിൽ ഇന്ന് പോസ്റ്റ് മോർട്ടം നടത്തി. നാളെ പുലർച്ചെ 5 വീട്ടിൽ എത്തുന്ന മൃതദേഹം  കറുകപുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


കഴിഞ്ഞ നവംബർ 4നു രാത്രിയിലാണ് ആക്രമണമുണ്ടായത്. തമിഴ്‌നാടു നിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് വച്ച് ആക്രമണത്തിനിരയാവുകയായിരുന്നു.ലോറിയിലെ ഡ്രൈവർ തടി കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബെംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


തുടർന്ന് നാട്ടിൽ നിന്ന് എത്തിയ ബന്ധുക്കളും ബംഗളുരുവിലെ സുഹൃത്തുക്കളും ചേർന്ന് ബെംഗളൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.കാസർക്കോട് സ്വദേശിയായ ഡ്രൈവറാണ് പ്രതി.രണ്ടു പേരും സഹപ്രവർത്തകരാണ്.വാക്കുതർക്കത്തെ തുടർന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.


 പിതാവ്: സുലൈമാൻ. ഉമ്മ: സൽമ, സഹോദരങ്ങൾ: തസ്ലീമ, പരേതനായ സൈനുൽ ആബിദ്,


Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top