പട്ടാമ്പി : ആമയൂർ എം. ഇ. എസ്. ആർട്സ് ആന്റ് സയൻസ് കോളേജിൽ അറബിക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ
അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം നടത്തി. കരിങ്ങനാട് സലഫിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ എ. കെ. ഈസ അബൂബക്കർ മദനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ എൻ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ വി.പി. ഗീത,അഡ്മിനിസ്ട്രേറ്റർ എസ്. എ. തങ്ങൾ,വിവിധ വകുപ്പ് അധ്യക്ഷന്മാരായ ഹസനത്ത് ( ഇംഗ്ലീഷ്) പി.ആമിന (അറബിക്), ഷീജ പി.ജി. (മലയാളം), അനുരോഷ (ഹിന്ദി),കോളെജ് യൂനിയൻ ചെയർമാൻ, കെ. മുഹമ്മദ് അനസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാ |ത്ഥിർകളുടെ വിവിധ കലാമൽസരങ്ങളും അവതരണവും നടന്നു.


