ഹൽവക്ക് രുചി കൂട്ടാൻ ചേർക്കുന്നത് പഴകിയ വസ്തുക്കൾ: കൂട്ടുപാതയിലെ ഹൽവ നിർമ്മാണ കമ്പനി അടച്ചുപൂട്ടി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി:ഹൽവക്ക് രുചി കൂട്ടാൻ ചേർക്കുന്നത് പഴകിയ വസ്തുക്കൾ. കൂട്ടുപാതയിലെ ഹൽവ നിർമ്മാണ കമ്പനി അടച്ചുപൂട്ടി. കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന അൽ അമീൻ ഹൽവ കമ്പനിയിലെ കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹൽവ നിർമ്മാണം നടക്കുന്നത്. രുചിക്കൂടാൻ ചേർക്കുന്നത് രണ്ടുവർഷം പഴക്കമുള്ള ചെറിപ്പഴങ്ങൾ. ഇവ കേടാകരിക്കാൻ കെമിക്കലുകളും ചേർക്കുന്നു. ഹൽവ നിർമ്മിക്കാൻ വീപ്പകളിൽ സൂക്ഷിച്ചിരുന്ന ദ്രാവകങ്ങളിൽ നിന്നും വമിക്കുന്ന ദുർഗന്ധം കാരണം പ്രദേശത്ത് നിൽക്കാൻ കഴിയില്ല. ഹൽവ സൂക്ഷിക്കുന്ന സ്ഥലത്ത് കോഴികളും മറ്റു ജീവികളും

തിരുമറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമ്മാണ കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.ഇതോടെ ഹൽവ നിർമ്മാണ കമ്പനി അധികൃതർ അടച്ചുപൂട്ടി.

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top