ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പ്:74.2 ശതമാനം വോട്ട് രേഖപ്പെടുത്തി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


ചാലിശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. 74.2 ശതമാനം വോട്ട് രേഖപ്പെടുത്തി.


ആകെ വോട്ട് 1283 വോട്ടിൽ 952 പോൾചെയ്തു.409 പുരുഷന്മാരും 543 സ്ത്രീകളും വോട്ട് ചെയ്തു.




2020ലെ  തദ്ദേശ  തെരഞ്ഞെടുപ്പിൽ 432 വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി എ വി സന്ധ്യ നേടിയത്.

 പ്രസ്തുത തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി വിജയകുമാരി ടീച്ചർക്കെതിരെ 95 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി എ വി സന്ധ്യ വിജയിച്ചത്.വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് നടക്കും


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top