വേങ്ങശ്ശേരി പൂരത്തിനിടെ എയർഗണ്ണുമായി അഭ്യാസം; ഒതളൂർ സ്വദേശിയെ കൈയ്യോടെ പിടികൂടി പോലീസ്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


തൃത്താല:പൂരാഘോഷത്തിനിടെ എയർഗസ്സുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പടിഞ്ഞാറങ്ങാടി വേങ്ങശ്ശേരി പുരത്തിനിടെയാണ് സംഭവം. വേങ്ങശ്ശേരി ഉത്സവാഘോഷത്തിനിടെ  ദിൽജിത്താണ് എയർഗണുമായി വരവിനൊപ്പമെത്തിയത്. തൃത്താല കോക്കാട് സെന്ററിൽ വച്ചാണ് യുവാവിൻ്റെ കയ്യിലുള്ള തോക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 

തുടർന്ന് എയർഗൺ പൊലീസ് കസ്‌റ്റഡിയിലെടുത്തു. തോക്ക് കസ്‌റ്റഡിയിലെടുത്ത തൃത്താല പൊലീസ് ഒതളൂർ സ്വദേശി ദിൽജിത്തിനെ കേസെടുത്ത് വിട്ടയച്ചു. ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top