സ്കൂളിൽ നിന്ന് വിരമിക്കുന്ന ദിവസം ലഹരിക്കെതിരെ പത്ത് കി.മീറ്റർ ഓടി റഷീദ് മാസ്റ്റർ

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


തൻ്റെ അവസാന സ്കൂൾ പ്രവൃത്തി ദിനത്തിൽ ലഹരിക്കെതിരെ പത്ത് കി.മീറ്റർ ഓടി റഷീദ് മാസ്റ്റർ.തൃത്താല ഉപജില്ലയിലെ ചെറുചാൽപ്പുറം എ.എൽ.പി സ്കൂളിൽ നിന്നും 25 വർഷത്തെ അധ്യാപന സർവീസ് പൂർത്തിയാക്കി വിരമിക്കുന്ന കെ.എം റഷീദ് മാസ്റ്റർ ലഹരിക്കെതിരെ ബോധമുണർത്താൻ പത്ത് കി.മീറ്റർ ഓടിയത്. വെള്ളിയാഴ്ച വൈകീട്ട് 4ന് സ്കൂളിൽ നിന്നും ആമക്കാവ് മാത്തൂരിലുള്ള വീട്ടിലേക്ക് പത്ത് കിലോമീറ്ററോളം ദൂരം വിരമിക്കൽ ഓട്ടം നടത്തിയത്. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. റണ്ണേഴ്സ് പെരിങ്ങോടിലെ അംഗമായ റഷീദ് മാഷിന്റെ വിരമിക്കൽ ഓട്ടത്തിൽ ക്ലബ്ബിലെ അംഗങ്ങളും സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും, പി.ടി.എ അംഗങ്ങളും പങ്കാളികളായി.

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top