വിദ്യാർത്ഥി സംഘർഷങ്ങൾ; പരീക്ഷ കഴിഞ്ഞയുടൻ വിദ്യാർത്ഥികളെ രക്ഷിതാക്കളെത്തി കൊണ്ടുപോകണമെന്ന് തൃത്താല പോലിസ്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 


സമീപ കാലത്ത് വിവധ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം ഉണ്ടാകുകയും.വിദ്യാർത്ഥികൾക്ക് ഗുരുതര പരുക്ക് പറ്റുകയും കാരണക്കാരായ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നിയമ നടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്നതിൻറെ പശ്ചാത്തലത്തിൽ ഇത്തരം അനിഷ്ട സംഭവങ്ങളിൽ ഗുരുതര പരിക്ക് പറ്റുന്ന വിദ്യാർത്ഥികളുടേയും നിയമ നടപടികൾ നേരിടുന്ന വിദ്യാർത്ഥികളുടേയും ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പോലീസ് സ്റ്റേഷൻ വിദ്യാലയങ്ങളിലെ രക്ഷിതാക്കളും അദ്ധ്യാപകരും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും. പത്താം തരം പരീക്ഷ അവസാനിക്കുന്ന 26/03/2025 തിയ്യതി രാവിലെ 11.00 മണിക്ക് പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും വിദ്യാർത്ഥികളെ കൂട്ടി കൊണ്ട് പോകുന്നതിനുമായി രക്ഷിതാക്കൾ സ്കൂൾ പരിസരത്ത് നിർബന്ധമായും എത്തിച്ചേരണമെന്ന് തൃത്താല പൊലിസ് എസ്.എച്ച്.ഒ അറിയിച്ചു.


തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളിലെ രക്ഷിതാക്കളും അദ്ധ്യാപകരും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലിസ് അറിയിച്ചു.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top