പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മുരളീധരൻ വേളേരി മഠം സംസ്ഥാന വനമിത്ര പുരസ്കാരം ഏറ്റുവാങ്ങി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മുരളീധരൻ വേളേരി മഠം സംസ്ഥാന വനമിത്ര പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപ ക്യാഷ് അവാർഡും, മൊമെന്റോയും,പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

. അന്താരാഷ്ട്ര വന ദിനത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി എ കെ ശശീന്ദ്രൻ വന മിത്ര പുരസ്കാരം വിതരണം ചെയ്തു. MLA അഡ്വ ആൻറണി രാജു, ഡോ. പി .പുകഴേന്തി, ശ്രീ ടോവിനോ തോമസ് സിനിമാതാരം, ഡോ.എൻ.അനിൽകുമാർ , 

ഡോ. എൽ. ചന്ദ്രശേഖരൻ ഐ എഫ് എസ്, അഡ്വ. രാഖി രവികുമാർ വാർഡ് കൗൺസിലർ മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.


Tags
Pixy Newspaper 11
To Top