എടപ്പാൾ ദീമ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ 2 പേര്‍ അറസ്റ്റിൽ

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 



എടപ്പാൾ:നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയ സംഭവത്തിൽ  2 പേര്‍ അറസ്റ്റിൽ. അബ്ദുൽ റഹ്മാൻ , അബ്ദുല്ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.


ലാഭം നൽകാമെന്ന് പറഞ്ഞ് സ്വർണ്ണവും പണവും നൽകിയവരാണ് തട്ടിപ്പിന് ഇരയായത്.സ്വർണ്ണം നിക്ഷേപമായി നൽകിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് പ്രതികളിൽ ഒരാളായ കുഞ്ഞുമുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.ഏകദേശം 50 കോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെന്നാണ് വിവരം.ഉടമകൾ ബിനാമികളുടെ പേരിൽ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്.


മറ്റു പ്രതികളായ അബ്ദുള്ള സാനിഫ്, മൊയ്തീൻകുട്ടി എന്നിവർ ഒളിയലാണ്. ഇവർ വിദേശത്തേക്ക് കടന്നായാണ് സംശയം

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top