എൻ.സി. സി. ഫെയർവെൽ മീറ്റും അനുമോദന സദസ്സും നടത്തി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി : ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ് എൻ സി.സി. യൂനിറ്റ് നടത്തിയ ഫെയർവെൽ മീറ്റിൻ്റെ ഭാഗമായി ഒറ്റപ്പാലം 28 കേരള ബറ്റാലിയൻ കമാൻ്റിംഗ് ഓഫീസർ കേണൽ എസ്. ശ്രീരാമിന് എൻ. സി. സി. കാഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി.  തുടർന്ന് കാഡറ്റുകളുടെ നേതൃത്വത്തിൽ 

കണ്ടിജൻ്റ് ഡ്രിൽ, കെയിൻ ഡ്രിൽ എന്നിവ നടന്നു.

ഫെയർവെൽ ഡെ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം കമാൻ്റിംഗ് ഓഫീസർ കേണൽ എസ്. ശ്രീരാം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ  സി.ഡി. ദിലീപ് അധ്യക്ഷത വഹിച്ചു.  അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ഡോ. എ.പ്രമോദ്, സുബേദാർ മേജർ പൽസ് ബോസു,  എൻ. സി. സി. മുൻ എ എൻ ഒ  ക്യാപ്റ്റൻ ഡോ. പി. അബ്ദു,  എൻ.സി.സി. അലുംമ്നി പ്രസിഡൻ്റ് ഷെരീഫ് തുമ്പിൽ, അലുംമ്നിയംഗം ബാലകൃഷ്ണൻ എഴുവന്തല എന്നിവർ സംസാരിച്ചു. ഡൽഹിയിൽ നടന്ന തൽസൈനിക് ക്യാമ്പിൽ പങ്കെടുത്ത കാഡറ്റ്  എ. എം. നിരഞ്ജനെ ചടങ്ങിൽ ആദരിച്ചു. സീനിയർ അണ്ടർ ഓഫീസർ  കെ. ഹംസ,ആദർശ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. 

 ബെസ്റ്റ് കാഡറ്റ് അവാർഡ് വിതരണം, സി.എസ്.എഫ്, കേരള പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലിയിൽ പ്രവേശിച്ച മുൻ എൻ. സി. സി. കാഡറ്റുകൾക്കുള്ള അനുമോദനം എന്നിവയും ചടങ്ങിൽ നടന്നു.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top