ആറങ്ങോട്ടുകര തലശ്ശേരിയിൽ കാർ പാഞ്ഞുകയറി ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


കൂറ്റനാട് - ചെറുതുരുത്തി റോഡിൽ ഇന്നലെ അർധ രാത്രിയാണ് അപകടം.  ആറങ്ങോട്ടുകര തലശ്ശേരി  എം.എസ്.എ ബനാത്ത് യത്തീംഖാന റോഡിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. അപകടം അർധരാത്രിയായതിനാൽ ആളപായമുണ്ടായില്ല. 


പകൽ സമയത്താണെങ്കിൽ എപ്പോഴും ആളുകൾ ബസ് കാത്തിരിക്കുന്ന ഷെഡാണിത്. അമിത വേഗതയിലാണ് കാർ പാഞ്ഞുകയറിയതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ ഷെഡ് പൂർണമായും തകർന്നു. യത്തീം ഖാന സ്ഥാപിച്ച ബോർഡും തകർന്നു. വലിയൊരു അപകടം ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകാർ.  ചെറുതുരുത്തിയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി

Pixy Newspaper 11
To Top