ഞാങ്ങാട്ടിരി എയുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


ഞാങ്ങാട്ടിരി എയുപി സ്കൂളും ടി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയും സംയുക്തമായി ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് തൃത്താല റേഞ്ച് ഓഫീസ് വിമുക്തി കോർഡിനേറ്റർ സി. ആരതി ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ. കൃഷ്ണകുമാർ മാസ്റ്റർ, വായനശാല പ്രസിഡൻ്റ് എം.പി ശിവശങ്കരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. 

പിടിഎ പ്രസിഡൻ്റ് സി.വി. സുധീർ കുമാർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി. അനിൽകുമാർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി പവിത്ര നദിയും പറഞ്ഞു. സംസ്കൃത സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.


Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top