ഇലക്ട്രിക് വീൽ ചെയറുകളുടെ സ്നേഹ സമർപ്പണം ഏപ്രിൽ 12ന്; പോസ്റ്റർ പ്രകാശനം ചെയ്തു.

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി: 'ചർക്ക'യുടെ ആഭിമുഖ്യത്തിൽ 25 ഇലക്ട്രിക് വീൽ ചെയറുകൾ ഏപ്രിൽ 12ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗുണഭോക്താക്കൾക്ക് സ്നേഹ സമർപ്പണം നടത്തും. 'ചർക്ക'യൊരുക്കിയ സ്നേഹക്കാര്യം പരിപാടിയിലൂടെ ധനം സമാഹരിച്ചാണ് വീൽചെയർ നൽകുന്നത്. 


പട്ടാമ്പി കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം നിർവ്വഹിച്ചു. റിയാസ് മുക്കോളി അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്വ.രാമദാസ് പി.എം രാധാകൃഷ്ണൻ, എ.പി രാമദാസ് മാസ്റ്റർ, ജിതേഷ് മോഴിക്കുന്നം, അസീസ് പട്ടാമ്പി, ഗീത മണികണ്ഠൻ, പി.ഇന്ദിര ദേവി ടീച്ചർ, ജയശങ്കർ കൊട്ടാരത്തിൽ, ഉമ്മർ കീഴായൂർ, സൈദ് കോടനാട്, കെ.എൻ സന്തോഷ് കുമാർ, ടി.കെ ഷുക്കൂർ, സജീവ് കുമാർ, എ.കെ മുസ്തഫ, ഇ.പി യൂസഫ്, പി.അനിത, പി.ജി ബിനി തുടങ്ങിയവർ സംസാരിച്ചു.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top