കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പട്ടാമ്പി ഡെയ്‌ലി ന്യൂസ്



കൊപ്പം-വളാഞ്ചേരി പാതയിലെ നടുവട്ടം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയകുട്ടിയുടെ മകൻ അനസാണ് (22) മരിച്ചത്. 


ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്ക്കൊപ്പം ഭാഗത്തുനിന്ന് തിരുവേഗപ്പുറ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം മുന്നിൽ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച സുഹൃത്തിനോടൊപ്പം ഇരുചക്ര വാഹനത്തിൻ്റെ പുറകിൽ ഇരുന്നിരുന്ന അനസ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.


ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്നിരുന്ന ഏതെങ്കിലും വാഹനം അനസിൻ്റെ ശരീരത്തിൽ കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് .

Pixy Newspaper 11
To Top