പട്ടാമ്പി: ഇടത്-വലത് കൂട്ടുകെട്ട് കേരളത്തെ ലഹരിയിടപാടിന്റെ ഹബ്ബാക്കി മാറ്റുകയാണെന്നാരോപിച്ച് ബിജെപി പട്ടാമ്പി മണ്ഡലം കമ്മിറ്റി ജനജാ ഗ്രതാ നൈറ്റ് മാർച്ച് നടത്തി. ബിജെപി മുൻ ജില്ലാ ഉപാധ്യക്ഷൻ കെവി. ജയൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.സി. സന്തോഷ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ,അനൂപ് തുടങ്ങിയവർ സംസാരിച്ചു.

