ഞാങ്ങാട്ടിരി ബദിരിയ്യ ജുമാമസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


ഞാങ്ങാട്ടിരി ബദിരിയ്യ ജുമാമസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.  മഹല്ല് പ്രസിഡന്റ് ഷരീഫ് എ കെ അധ്യക്ഷനായി, ഖത്തീബ് മുഹമ്മദ്‌ നൗഫൽ ഫൈസി ആലൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു, മദ്യ വർജ്ജന സമിതി ജില്ലാ പ്രസിഡന്റ്‌ ഹുസൈൻ തട്ടത്താഴത്ത് മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് ജനറൽ സെക്രട്ടറി ഹാരിസ് കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു, സൈനുൽ ആബിദ് തങ്ങൾ, മുസ്തഫ മുസ്‌ലിയാർ പുഴക്കൽ ട്രഷർ ഫളലുറഹ്മാൻ ചുള്ളിയിൽ എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top