പട്ടാമ്പി : 2022 ൽ സർക്കാർ ഹജ്ജ് കമ്മറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചവരും അസീസിയ 171 ൽ താമസിച്ചവരുമായ ഹാജിമാരുടെ നാലാമത് സ്നേഹസംഗമം ആലുവ ഹിറാ സെൻ്ററിൽ നടന്നു. സർക്കാർ ഹജ്ജ് വളണ്ടിയർ മുഹമ്മദ് ജിഫ്രി കായംകുളം ഉദ്ഘാടനം ചെയ്തു. എം ഹംസ ചാലിശ്ശേരി അധ്യക്ഷനായി. ഡോ. അബ്ദു പതിയിൽ മുഖ്യപ്രഭാഷണം നടത്തി.
ഹജ്ജിലൂടെ നേടിയ ആത്മവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഹാജിമാരായ അസീസ് പെരുമ്പാവൂർ, ഷൗക്കത്ത് മൗലവി, മേത്തല മുഹമ്മദ് മൗലവി, ഒറ്റപ്പാലം ഹമീദ് മൗലവി, ഉസ്മാൻ മുസ്‌ലിയാർ കാരക്കാട്, അലിയാർ മൗലവി, ശിഹാബ് ഇടപ്പള്ളി, ഹംസ മണ്ണാർക്കാട്, എന്നിവർ സംസാരിച്ചു.

